Editorial

HAPPY BIRTH DAY COMRADE ‘ക്യാപ്ടന്റെ പിറനാള്‍’ കാറും കോളും നിറഞ്ഞ മഴക്കാലത്ത്: എണ്‍പതിലും കൈവിടാത്ത കാര്‍ക്കശ്യം; മുഖ്യമന്ത്രി പദത്തിലേക്ക് മൂന്നാം വട്ടത്തിന്റെ ചിട്ടവട്ടങ്ങളൊരുക്കുന്ന തിരക്കിലും വിജയന്‍ മിന്നല്‍ പിണറായി നില്‍ക്കുന്നു

ക്യാപ്ടന്‍ എന്നാല്‍, ഒരു ടീമിനെ നയിക്കുന്ന ആള്‍ എന്നാണര്‍ത്ഥം. നയിക്കുന്ന ആള്‍ക്ക് ടീമിനെ നിയന്ത്രിക്കാനും, സമയോചിതമായി തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കുനുമുള്ള കഴിവുണ്ടാകണം. അങ്ങനെയുള്ള ആളാണ് ഉത്തമ ക്യാപ്ടന്‍. 2018-2019 വെള്ളപ്പൊക്ക കാലത്തും കോവിഡ്-നിപ്പ മഹാമാരിക്കാലത്തും ഓഖി-ഉരുള്‍പൊട്ടല്‍ കാലത്തും കേരളത്തെ നയിച്ചൊരു മുഖ്യമന്ത്രിയെയും നമ്മള്‍ മലയാളികള്‍ ക്യാപടനെന്നാണ് വിളിക്കുന്നത്. എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ധൈര്യവും, നേതൃ പാടവവും കൊണ്ടാണ് അദ്ദേഹത്തിനെ ക്യാപ്ടന്‍ എന്നു വിശേഷിപ്പിച്ചത്.

ഈ എണ്‍പതാം പിറനാള്‍ ആഘോഷിക്കുന്ന ദിവസവും അദ്ദേഹം ശരിക്കും മിന്നല്‍ പിണറായി കേരളത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ സഖാവേ, എന്നൊരു വിളി മാത്രമാണ് അദ്ദേഹത്തിന്റെ പിറനാള്‍ ദിനത്തില്‍ കൊടുക്കാനുള്ളത്. നേതൃത്വപരമായ കഴിവ് എല്ലാവരിലും ഉണ്ാകുന്ന ഒന്നല്ല. അത് ആവോളം അന്തര്‍ലീനമായ വ്യക്തി കൂടിയാണ് പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍. 1945 മെയ് 24ന് ജനിച്ചതാണെന്ന വെളിപ്പെടുത്തലും അദ്ദേഹമാണ് നടത്തിയത്. കാറും കോളും നിറഞ്ഞൊരു മഴക്കാലത്താണ് വീണ്ടും പിണറായി വിജയന്റെ പിറനാള്‍ വന്നിരിക്കുന്നത്.

കേരളത്തിലെ മലയോര മേഖലയാകെ കനത്ത മഴയില്‍ ഭയന്നു വിറച്ചിരിക്കുമ്പോള്‍ എങ്ങനെ മുഖ്യന് പിറാനാള്‍ മധുരം കഴിക്കാനാവുക. സംസ്ഥാനത്തെ എല്ലാ സംവിിധാനങ്ങളെയും വീണ്ടും അലെര്‍ട്ടാക്കി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ തയ്യറാവുകയാണ് മുഖ്യനും സംഘവും. മൂന്നാം വട്ടം മുഖ്യമന്ത്രി പദത്തിലെത്താനുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് പിണറായി വിജയനെന്ന രാഷ്ട്രീയക്കാരന്‍. അപ്പോഴും പാര്‍ട്ടിയാണ് പ്രധാനമെന്ന് ഉറപ്പിച്ചു പറയും. കാരണം, പാര്‍ട്ടിയില്ലാതെ പിണറായി വിജയനില്ല എന്നതു കൊണ്ടുതന്നെ. പാര്‍ട്ടി വിജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന തീരുമാനിക്കും.

അപ്പോള്‍ ആദ്യം പാര്‍ട്ടി വിജയിക്കണം. ശേഷം മുഖ്യമന്ത്രി. നിലവില്‍ പിണറായി വിജയനല്ലാതെ മറ്റൊരുണ്ട് സി.പി.എമ്മില്‍ മുഖ്യമന്ത്രിയാകാന്‍ എന്നൊരു ചോദ്യമുണ്ട്. അതിനുത്തരം മറ്റൊന്നില്ല. ഈ എണ്‍പതാം വയസ്സ് അദ്ദേഹത്തെ വീണ്ടും ചെറുപ്പമാക്കുന്നുണ്ട്. അടുത്ത അ#്ചു വര്‍ഷം കൂടി കേരളം ഭരിക്കാന്‍. അതാണ് ഈ ജന്‍മ ദിനത്തിന്റെ പ്രത്യേകതയും. മൂന്നാം ടേമില്‍ വിരാജിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും പിണറായി വിജയന് പിറനാള്‍ ആശംസ നേര്‍ന്നിട്ടുണ്ടെന്നതാണ് കൗതുകം. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധനാമന്ത്രി ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് പിണറായ്ക്ക് 80-ാം ജന്മദിനാശംസകള്‍ അറിയിച്ചത്. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും മുഖ്യമന്ത്രിയുടെ പിറന്നാള്‍ കടന്നുപോകുന്നത്. സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷ പരിപാടികളുടെ തിരക്കുകള്‍ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഓഫീസിലെത്തിയാല്‍ പതിവു ജോലികള്‍. ഉച്ചയ്ക്കുശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന്‍ തന്നെയായിരുന്നു അറിയിച്ചത്.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്പെന്‍സ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ ക്യാപ്ടനാണ് ഇന്ന് പിണറായി വിജയന്‍. സിപിഎമ്മിന് ഭരണത്തില്‍ ഹാട്രിക് നല്‍കുമെന്ന ആത്മവിശ്വാസവുമായാണ് എണ്‍പതിലേക്ക് പിണറായി കാലെടുത്തു വയ്ക്കുന്നത്. സംസ്ഥാന വ്യാപകമായി നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങിയതോടെ ഇന്ന് മുതല്‍ മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. സി.പി.എമ്മിന്റെ തലമുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി

നിശ്ചയിച്ച പ്രായ പരിധി കഴിഞ്ഞും ഇളവുകളോടെ പാര്‍ട്ടി നേതൃത്വത്തില്‍ തുടരുകയാണ്. പിണറായി തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നയിക്കും എന്നകാര്യം ഉറപ്പ്. കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് പിണറായി അറിയപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ 9 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോര്‍ഡ് കൂടിയാണ് പിണറായി പൂര്‍ത്തിയാക്കുന്നത്. കണ്ണൂര്‍ പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്‍ ജനിച്ചത്.

ശാരദാ വിലാസം എല്‍പി സ്‌കൂളിലും പെരളശ്ശേരി ഗവ. ഹൈസ്‌കൂളിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണന്‍ കോളജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്‍സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 ല്‍ കെഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസൈ്വഎഫ് സംസ്ഥാന പ്രസിഡന്റായി. 1967 ല്‍ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ല്‍ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്റ്റംബര്‍ 25ന് പാര്‍ട്ടി സെക്രട്ടറിയായി. പിന്നീടുള്ള കാല്‍നൂറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ എന്ന പേര് മാറ്റിവയക്കാന്‍ കഴിയാത്ത ഒന്നായി മാറി. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും മുഖ്യമന്ത്രിയിലേക്ക് മാറുമ്പോഴും ആ മുഖത്തും പ്രവര്‍ത്തിയിലും കാര്‍ക്കശ്യം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.

CONTENT HIGH LIGHTS; HAPPY BIRTHDAY COMRADE ‘Captain’s son’ In the rainy season full of cars and calls: A rigidity that has not given up in the eighties; Vijayan Minnal Pinarayi is still busy preparing the details for the third round of the Chief Minister’s post

Latest News