Kerala

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു | Pension

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും. ഒരാ‍ഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.

ക്ഷേമ പെൻഷനിലെ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ നൽകി പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഗഡു കുടിശ്ശിക അടക്കം ഇന്ന് മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ എത്തി തുടങ്ങിയത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക.

Latest News