പാലക്കാട്: ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്.
ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. കള്‍വേര്‍ട്ട് നിര്‍മ്മാണം നടക്കുന്ന റോഡ് ആണ് താഴ്ന്നത്. സംഭവത്തെ തുടര്‍ന്ന് വാഹന ഗതാഗതം നിര്‍ത്തിവെച്ചു. കള്‍വര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
പാലക്കാട് നിന്ന് തൃശൂര്‍ പോകുന്ന രണ്ടുവരി പാതയാണ് ഇടിഞ്ഞ് താഴ്ന്നത്. ജെസിബി എത്തി റോഡിന്റെ പണി തുടങ്ങിയിട്ടുണ്ട്.