Kerala

ഓടുന്ന ബൈക്കിന് മുകളിലേക്ക് കാറ്റത്ത് തെങ്ങ് കടപുഴകി വീണു; യാത്രക്കാരന് പരിക്ക് | Kannur

കണ്ണൂര്‍: പിണറായി -പാറപ്രം റോഡില്‍ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാറപ്രം എടക്കടവിലെ ഷിജിത്തിനാണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബൈക്ക് വളവ് തിരിയുന്നതിനിടെയാണ് റോഡിന്റെ വശത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി വീണത്. ഒരു ലോറി കടന്നുപോയതിന് പിന്നാലെ വളവ് തിരിഞ്ഞെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നിന് മുകളിലാണ് തെങ്ങ് വീണത്.

മറ്റൊരു ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നട്ടെലിന് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ചികിത്സയിലാണ്.