Kerala

തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക് – coconut tree falls biker injured

കണ്ണൂരിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പെയിൻ്റിങ്ങ് തൊഴിലാളിയായ ഇ.ഷിജിത്തിന് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങും വഴി പിണറായി -പാറപ്രം റോഡിൽ വെച്ച് തെങ്ങ് ഷിജിത്തിന്റെ ബൈക്കിനു മുകളിൽ വീഴുകയായിരുന്നു.

അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്ത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

STORY HIGHLIGHT: coconut tree falls biker injured