india

രാഹുൽ ഗാന്ധിക്ക് പുതിയ നിയമക്കുരുക്ക്;ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡ് കോടതി

ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതി കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുലിൻ്റെ അഭിഭാഷകൻ്റെ അപേക്ഷ കോടതി തള്ളി.

2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് ബിജെപി നേതാവ് പ്രതാപ് കത്യാർ ഫയൽ ചെയ്ത കേസ്.
കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്നായിരുന്നു രാഹുലിന്റെ പരാമർശം. അമിത് ഷായെ ഉദ്ദേശിച്ചുകൊണ്ടാണ് രാഹുൽ ഈ പരാമർശം നടത്തിയത്. പരാമർശം ബിജെപി പ്രവർത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാർ കോടതിയെ സമീപിക്കുകയായിരുന്നു.

Latest News