വികസിത് ഭാരത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്. ഓരോ സംസ്ഥാനവും വികസിക്കുമ്പോള്‍ ഭാരതവും വികസിക്കും. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത് ഭാരത് @2047 എന്നത് കേന്ദ്രികരിച്ചതായിരുന്നു യോഗത്തിലെ പ്രധാന ചർച്ച നടന്നിരുന്നത്.
‘നാം വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് ചേരുകയും ടീം ഇന്ത്യയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്നും. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ സംസ്ഥാനത്ത് കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തില്‍ വികസിപ്പിക്കണമെന്നും.’ മോദി പറഞ്ഞു.
‘നടപ്പാക്കുന്ന നയങ്ങള്‍ സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്ന രീതിയിലായിരിക്കണം. മാറ്റം ജനങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് അത് ശക്തിപ്പെടുകയും ഒരു പ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്യുന്നത്. 140 കോടി ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഒരു ടീം എന്ന നിലയില്‍ നമുക്ക് വലിയ അവസരമുണ്ട്’ മോദി കൂട്ടിച്ചേർത്തു.
STORY HIGHLIGHT: pm modi