hospital

മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്‌കെയര്‍ ആപ്പ് ‘ആസ്റ്റര്‍ ഹെല്‍ത്ത്’ പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്‌കെയര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ്.

ആസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ ആപ്പിലൂടെ ലോകത്തെവിടെ നിന്നും ലഭ്യമാകും. ആശുപത്രിയിലെ രജിസ്‌ട്രേഷന്‍, ഡോക്ടറുടെ ബുക്കിംഗ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ജനറല്‍ പ്രാക്ടീഷണറുടെ ഉടനടിയുള്ള സേവനം, സ്വന്തമായും കുടുംബാംഗങ്ങള്‍ക്കായും ഒരേ പ്ലാറ്റ്‌ഫോമില്‍ തന്നെ വ്യത്യസ്ത പ്രൊഫൈലുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യം, എല്ലവരുടേയും ചികിത്സാ രേഖകളും റിപ്പോര്‍ട്ടുകളും എവിടെ നിന്നും ലഭ്യമാക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകളാണ്. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മലയാളത്തില്‍ തന്നെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിന്റെ ആതുര സേവന മേഖലയെയെ സമഗ്രമായി പുനരുദ്ധരിപ്പിക്കാന്‍ പോകുന്ന വലിയ മാറ്റത്തിന്റെ തുടക്കമാണിത്. രോഗ നിര്‍ണ്ണയ സേവനങ്ങള്‍, ഫാര്‍മസി, ഹോംകെയര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രവും മാതൃകാപരവുമായ ഒരു ഡിജിറ്റല്‍ ഇക്കോ സംവിധാനമായി ഈ പ്ലാറ്റ്‌ഫോമിനെ മാറ്റിയെടുക്കുമെന്ന് ആസ്റ്റര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സി ഇ ഒ ഡോ. ഹര്‍ഷ രാജാറാം പറഞ്ഞു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെബ മൂപ്പന്റെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. എംസീറാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.