Thiruvananthapuram

കച്ചവടം നടക്കുന്ന പാളയം മാർക്കറ്റിലെ കച്ചവടക്കാർ ഇരിക്കെ കടകൾ ഇടിക്കാൻ ശ്രമം; വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്

പാളയം മാർക്കറ്റിലെ വ്യാപാരികൾ 26 ന് തിങ്കളാഴ്ച കുടുംബസമേതം കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും നടത്തും

പാളയം മാർക്കറ്റിലെ വ്യാപാരികൾ കടകൾ അടച്ചിട്ടുകൊണ്ട് തിങ്കളാഴച്ച രാവിലെ 10 മണിക്ക് പാളയം കണ്ണിമേറ മാർക്കറ്റിൽ നിന്നും കോർപ്പറേഷന്റെ മുന്നിലേക്ക് കുടുംബ മാർച്ച് നടത്തും. തുടർന്ന് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്. എസ്. മനോജ് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ജില്ലാ നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

തൽക്കാലിക പുനരിധിവാസത്തിന് ഒരുക്കിയിട്ടുള്ള കെട്ടിടത്തിന് പുനരധിവാസത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം എന്ന ഹൈക്കോടതി വിധിയെ പരസ്യമായി ലംഘിച്ചു കൊണ്ട് വ്യാപാരികളുടെ ജീവിതത്തിനും ജീവനും നേരെ ഉണ്ടായ കടന്നാക്രമണത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് പാളയം കണ്ണിമേറാ മർച്ചന്റ്സ് അസോസിയേഷന്റെ അടിയന്തര യോഗം തീരുമാനിച്ചു, കോർപ്പറേഷൻ സെക്രട്ടറി കോടതിവിധി അംഗീകരിച്ച് നിയമം പാലിക്കണമെന്ന് കണ്ണിമേറാ മർച്ചന്റ്സ് അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു.

CONTENT HIGH LIGHTS;Attempt to demolish shops while traders are sitting in Palayam Market; Traders launch open strike

Latest News