80-ാം പിറന്നാളിന്റെ നിറവില്‍നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചത്.
കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസയുമായി എത്തി. ആശംസകൾക്കുള്ള നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.
STORY HIGHLIGHT: cm pinarayi vijayan 80th birthday