തമിഴ്നാട് കേരളം ആകുകയും കേരളം തമിഴ്നാട് ആയി മാറുകയും ചെയ്യുന്ന പല മുനമ്പുകൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഈ അതിർത്തിയിൽ മാത്രം രണ്ടും രണ്ടായി തന്നെ നിലകൊള്ളുന്നു ആദ്യയാത്രയിൽ അതിർത്തികൾ തമ്മിലുള്ള ദൂരം രണ്ട് കിലോമീറ്റർ ആയിരുന്നെങ്കിൽ ഇന്ന് വർഷങ്ങൾക്കിപ്പുറം ആ ദൂരം വെറും 50 മീറ്റർ ആയി മാറിയിരിക്കുന്നു .പക്ഷേ ഇന്നും ആ 50 മീറ്ററിൽ ടാർ പുരണ്ടിട്ടില്ല .
കുട്ടിക്കാലം മുതൽ നമ്മളൊക്കെ കേട്ട് വരുന്ന ഒന്നാണ് അതിർത്തി തർക്കങ്ങൾ .അന്ന് തൊട്ടടുത്ത വീടുകൾ
തമ്മിൽ ആയിരുന്നെങ്കിൽ പിൽക്കാലത്തു മുതിർന്നപ്പോൾ നമ്മുടെ ചർച്ചകളിൽ അത് രാജ്യങ്ങൾ തമ്മിൽ ആയി ,ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഇന്ത്യ ചൈന അതിർത്തി അങ്ങനെ അങ്ങനെ .ഇവയെക്കുറിച്ച് ഒക്കെ നാം വാചാലരാകുമ്പോഴും നമ്മുടെ തൊട്ടടുത്ത കേരളവും തമിഴ്നാടും തമ്മിൽ ഒരു അതിർത്തി പ്രശ്നം ഉണ്ട് എന്ന് പലർക്കും അറിയില്ല. ഇന്ന് അതിൻറെ ഭാഗമായാണ് നിരവധി സഞ്ചാരികൾ സഞ്ചരിച്ചുകൊണ്ടിരുന്ന ആ പാതയ്ക്ക് മീതെ കുരുക്ക് വീണത്. പറഞ്ഞുവരുന്നത് നമ്മുടെ പാലക്കാട് ജില്ലയിലെ അഗളി അട്ടപ്പാടി താവളം വഴി എത്തിച്ചേരുന്ന കേരള തമിഴ്നാട് അതിർത്തിയായ
മുള്ളി യെക്കുറിച്ചാണ്
ഇന്ന് നിരവധി സഞ്ചാരികൾ ഊട്ടിയിൽ പോകാൻ തെരഞ്ഞെടുക്കുന്ന ഒരു പ്രധാന കാട്ട് പാതയായാണ് മുള്ളി മഞ്ചൂർ റോഡ് . വന സൗന്ദര്യവും വന്യമൃഗങ്ങളെയും ഒക്കെ ആസ്വദിച്ച് 43 ഹെയർപിൻ വളവുകളുടെ കാഴ്ചകളും ഒക്കെ നുകർന്ന് തിരക്കുകളില്ലാതെ തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ ഊട്ടിയിൽ എത്തിച്ചേരാം എന്നുള്ളത് തന്നെയാണ് ഈ വഴി തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നതും .എന്നാൽ ഇപ്പോൾ മുള്ളിയിലെ തമിനാട് അതിർത്തി അടിച്ചിരിക്കുവാണ് . ഊട്ടിയിൽ പോകാൻ എത്തുന്ന സഞ്ചാരികളെ തിരികെ അയക്കുവാന് അവിടത്തെ ഉദ്യോഗസ്ഥർ ..
മുളിയിൽ കേരളത്തിനും തമിഴ്നാടിനും ചെക്ക്പോസ്റ്റുകൾ ഉണ്ട് ഇവ തമ്മിലുള്ള ദൂരം 50 മീറ്റർ ആണ് ഈ ഭാഗം ടാർ ചെയ്തിട്ടില്ല മാത്രമല്ല അല്പം ഇടുങ്ങിയ വഴി ആയതിനാൽ വലിയ വാഹനങ്ങൾ കടന്നു പോവുകയും ഇല്ല .ആ വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ടു ചെല്ലുമ്പോൾ അവിടെ ഒരു മൈൽ കുട്ടി കാണാം .അതിൽ മദ്രാസ് സ്‌റ്റേറ്റ് ബൗണ്ടറി എന്ന് എഴുതി വെച്ചിട്ടുണ്ട് . പണ്ട് കാലത്തു കൃത്യമായ അതിർത്തി ഉണ്ടായിരുന്നെങ്കിലും കേരള അതമിഴ്നട് രൂപീകരണ സമയത്തു പുതിയ അതിർത്തികൾ വന്നപ്പോൾ കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ചെക്ക്പോസ്റ്റുകൾക്കു ഇടയിലുള്ള 50 മീറ്റർ തർക്കത്തിലായി .അത് കേരളം തമിഴ്നാടിനും വിട്ടുകൊടുക്കില്ല തമിഴ്നാട് കേരളത്തിലെ വിട്ടുകൊടുകത്തില്ല .
കേരളത്തെ സംബന്ധിച്ചിടത്തോളം
ഊട്ടി യാത്ര സുഖകരമാക്കാൻ മുള്ളി വരെയുള്ള പാത വീതികൂട്ടി നല്ലരീതിയിൽ ടാർ ചെയ്ത റോഡ് വികസിപ്പിച്ചു വരികയാണ് .
അങ്ങനെ ആ പാത കൊണ്ടുവന്ന് തമിഴ്നാട് റോഡിനെ മുട്ടിക്കാൻ ആണ് കേരളത്തിന്റെ പ്ലാൻ .എന്നാൽ അങ്ങനെ മുട്ടിച്ചു കഴിഞ്ഞാൽ ഈ രണ്ടു ചെക്ക്പോസ്റ്റുകൾ ഇടയിലുള്ള 50 മീറ്റർ കേരളത്തിന് വിട്ടു കൊടുക്കേണ്ടി വരും .എന്ന ഭയമാകാം തമിഴ്നാടിനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത് .
എന്തായാലും ആ പാത അടയ്ക്കുന്നതിന് തൊട്ടു മുന്നേ ഒരു തവണ കൂടി ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധിച്ചു .മുള്ളിയിൽ നിന്നും 43 ഹെയർപിൻ വളവുകൾ പിന്നിട്ട് മഞ്ചൂർ എത്തിയപ്പോഴേക്കും ഒരു ആശ എന്നാ പിന്നെ തൊട്ടടുത്ത് കിടക്കുന്ന മലനിരകളിൽ പോയി ഒന്ന് പരിചയം പുതുക്കി വരാം അങ്ങനെ വണ്ടി നേരെ മഞ്ചൂരിൽ നിന്നും കിണ്ണക്കോരയിലേയ്ക്ക് വിട്ടു .അവിടെ നിന്നും 35 കിലോമീറ്റർ ആണ് കിണ്ണക്കോരയിലേക്കുള്ള ദൂരം എങ്കിലും ആ വഴി ഞാൻ അളന്നിരുന്നത് മൈൽ കുറ്റികൾ കൊണ്ടല്ല മറിച്ച് അതിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ കൊണ്ടാണ് .അത്രയ്ക്ക് സുന്ദരമാണ് ആ പാത .ഒരു റോഡ് യാത്രയുടെ ഏറ്റവും നല്ല ഭാഗം ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതല്ല വഴിയിലെ കാഴ്ചകളും ആ വഴിയിൽ നിങ്ങൾക്ക് വിരുന്നൊരുക്കി കൂടെ കൂടുന്നവരുമാണ് .
ചിലപ്പോൾ അത് ആ നാട്ടിലെ ജനങ്ങൾ ആകാം പക്ഷികൾ ആകാം വന്യമൃഗങ്ങളും ആകാം.ഇനി ഇതുവഴി കടന്നു പോകുന്ന ഒരു ബൈക്ക് റൈഡറിനെ സംബന്ധിച്ചിണെങ്കിൽ
തൻറെ ഇൻസ്റ്റയിൽ സ്റ്റോറിയും റീലും നിറയ്ക്കാൻ ഇതിലും നല്ല ഒരു അവസരം വേറെയില്ല .
ഇന്ന് നിരവധി സഞ്ചാരികൾ ഊട്ടിയിൽ പോകാൻ തെരഞ്ഞെടുക്കുന്ന ഒരു പ്രധാന കാട്ട് പാതയായാണ് മുള്ളി മഞ്ചൂർ റോഡ് . വന സൗന്ദര്യവും വന്യമൃഗങ്ങളെയും ഒക്കെ ആസ്വദിച്ച് 43 ഹെയർപിൻ വളവുകളുടെ കാഴ്ചകളും ഒക്കെ നുകർന്ന് തിരക്കുകളില്ലാതെ തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ ഊട്ടിയിൽ എത്തിച്ചേരാം എന്നുള്ളത് തന്നെയാണ് ഈ വഴി തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നതും .എന്നാൽ ഇപ്പോൾ മുള്ളിയിലെ തമിനാട് അതിർത്തി അടിച്ചിരിക്കുവാണ് . ഊട്ടിയിൽ പോകാൻ എത്തുന്ന സഞ്ചാരികളെ തിരികെ അയക്കുവാന് അവിടത്തെ ഉദ്യോഗസ്ഥർ ..
മുളിയിൽ കേരളത്തിനും തമിഴ്നാടിനും ചെക്ക്പോസ്റ്റുകൾ ഉണ്ട് ഇവ തമ്മിലുള്ള ദൂരം 50 മീറ്റർ ആണ് ഈ ഭാഗം ടാർ ചെയ്തിട്ടില്ല മാത്രമല്ല അല്പം ഇടുങ്ങിയ വഴി ആയതിനാൽ വലിയ വാഹനങ്ങൾ കടന്നു പോവുകയും ഇല്ല .ആ വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ടു ചെല്ലുമ്പോൾ അവിടെ ഒരു മൈൽ കുട്ടി കാണാം .അതിൽ മദ്രാസ് സ്‌റ്റേറ്റ് ബൗണ്ടറി എന്ന് എഴുതി വെച്ചിട്ടുണ്ട് . പണ്ട് കാലത്തു കൃത്യമായ അതിർത്തി ഉണ്ടായിരുന്നെങ്കിലും കേരള അതമിഴ്നട് രൂപീകരണ സമയത്തു പുതിയ അതിർത്തികൾ വന്നപ്പോൾ കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ചെക്ക്പോസ്റ്റുകൾക്കു ഇടയിലുള്ള 50 മീറ്റർ തർക്കത്തിലായി .അത് കേരളം തമിഴ്നാടിനും വിട്ടുകൊടുക്കില്ല തമിഴ്നാട് കേരളത്തിലെ വിട്ടുകൊടുകത്തില്ല .
കേരളത്തെ സംബന്ധിച്ചിടത്തോളം
ഊട്ടി യാത്ര സുഖകരമാക്കാൻ മുള്ളി വരെയുള്ള പാത വീതികൂട്ടി നല്ലരീതിയിൽ ടാർ ചെയ്ത റോഡ് വികസിപ്പിച്ചു വരികയാണ് .
അങ്ങനെ ആ പാത കൊണ്ടുവന്ന് തമിഴ്നാട് റോഡിനെ മുടിപ്പിക്കാൻ .എന്നാൽ അങ്ങനെ മുട്ടിപ്പിച്ചു കഴിഞ്ഞാൽ ഈ രണ്ടു ചെക്ക്പോസ്റ്റുകൾ ഇടയിലുള്ള 50 മീറ്റർ കേരളത്തിന് വിട്ടു കൊടുക്കേണ്ടി വരും .എന്ന ഭയമാകാം തമിഴ്നാടിനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത് .
.
മുള്ളിയിൽ നിന്നും 43 ഹെയർപിൻ വളവുകൾ പിന്നിട്ട് മഞ്ചൂർ എത്തിയപ്പോഴേക്കും ഒരു ആശ എന്നാ പിന്നെ തൊട്ടടുത്ത് കിടക്കുന്ന മലനിരകളിൽ പോയി ഒന്ന് പരിചയം പുതുക്കി വരാം അങ്ങനെ വണ്ടി നേരെ മഞ്ചൂരിൽ നിന്നും കിണ്ണക്കോരയിലേയ്ക്ക് വിട്ടു .അവിടെ നിന്നും 35 കിലോമീറ്റർ ആണ് കിണ്ണക്കോരയിലേക്കുള്ള ദൂരം എങ്കിലും ആ വഴി ഞാൻ അളന്നിരുന്നത് മൈൽ കുറ്റികൾ കൊണ്ടല്ല മറിച്ച് അതിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ കൊണ്ടാണ് .അത്രയ്ക്ക് സുന്ദരമായിരുന്നു .ഒരു റോഡ് യാത്രയുടെ ഏറ്റവും നല്ല ഭാഗം ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതല്ല വഴിയിലെ കാഴ്ചകളും ആ വഴിയിൽ നിങ്ങൾക്ക് വിരുന്നൊരുക്കി കൂടെ കൂടുന്നവരുമാണ് .
ചിലപ്പോൾ അത് ആ നാട്ടിലെ ജനങ്ങൾ ആകാം പക്ഷികൾ ആകാം വന്യമൃഗങ്ങളും ആകാം.ഇനി ഇതുവഴി കടന്നു പോകുന്ന ഒരു ബൈക്ക് റൈഡറിനെ സംബന്ധിച്ചിണെങ്കിൽ
തൻറെ ഇൻസ്റ്റയിൽ സ്റ്റോറിയും റീലും നിറയ്ക്കാൻ ഇതിലും നല്ല ഒരു അവസരം വേറെയില്ല .
കിണ്ണകോര മലനിരകളിലേയ്ക്ക് പ്രവേശിച്ചു തുടങ്ങിയതും എന്നിലെ പ്രകൃതിസ്നേഹി ഉണർന്നു . വണ്ടി പതുക്കെ സൈഡാക്കി പുറത്തിറങ്ങി ഒരു പുള്ളി മാനെ പോലെ ഓടിനടന്ന് കാണുന്ന കുന്നുകളെല്ലാം പിന്നിലാക്കി ,തൊലി പോയ മരങ്ങളെ നോക്കി ഉയരത്തിൽ അഹങ്കരിക്കരുത് ഉപദേശിച്ചു . മലയിടുക്കിൽ നിന്നും ഒഴുകിവരുന്ന തെളിനീരിൽ മുഖംമിനുക്കി ,
ഞാൻ വന്നു എന്നറിഞ്ഞു മലയിടുക്കുകൾ നിന്നും പാഞ്ഞെത്തിയ മഞ്ഞു മേഘങ്ങളിൽ മുത്തമിട്ടു ,
നേരിയ തെന്നലിൽ ആടി കളിച്ച ഇലകളെയും പൂക്കളെയും മണത്തു .പണ്ട് ഒരു മഞ്ഞുകാലത്ത് ഇവിടുത്തെ ചോലക്കാടുകൾ എന്നെ മൈനസ്സിൽ താഴ്ത്തിയിരുന്നു അതുകൊണ്ടാണ് ഇത്തവണത്തെ യാത്ര വേനലിൽ ആക്കിയത് പക്ഷേ
സൂര്യനുദിക്കാത്ത നാട്ടിൽ എന്ത് വേനൽ ?