മഴക്കാലം വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണ്ട കാലമാണ്. എഞ്ചിനില്‍ വെള്ളം കയറുന്നതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്നം. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരു പരിധിവരെ സംരക്ഷിക്കാം.
നാലുപാടും വെള്ളം തെറിപ്പിച്ച് വാഹനമോടിക്കാന്‍ പലര്‍ക്കും ഉത്സാഹമാണ്. എന്നാല്‍ ഈ ശീലം എഞ്ചിന് ദോഷം ചെയ്യും. വേഗത്തില്‍ അശ്രദ്ധമായി ഓടിക്കുമ്പോള്‍ ഇന്‍ടെയ്ക്കിലൂടെ വെള്ളം എഞ്ചിനിലേക്ക് കടക്കാന്‍ സാധ്യത കൂടും.
വെള്ളക്കെട്ടിലൂടെ വേഗത്തില്‍ വാഹനം ഓടിക്കുന്നത് അപകടം വിളിച്ചുവരുത്തും. ഇത് അക്വാപ്ലെയിനിംഗ് (ജലപാളിപ്രവര്‍ത്തനം) ഉണ്ടാവുകയും അപകടം ഉണ്ടാകുന്നതിനും കാരണമാകും. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ റെയ്സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും
വെള്ളക്കെട്ടുകളിലൂടെ നീങ്ങുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. കാരണം മുന്നില്‍ പോകുന്ന വാഹനം സൃഷ്ടിക്കുന്ന ഓളത്തില്‍ ജലനിരപ്പ് പൊടുന്നനെ ഉയരാം.
വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ പിന്നിലുള്ള വാഹനത്തിന്റെ ഇന്‍ടെയ്ക്കിലേക്ക് വെള്ളം കടന്നുകയറും. അതുകൊണ്ടു മുന്നിലുള്ള വാഹനം വെള്ളക്കെട്ടിലൂടെ നീങ്ങിപോയതിന് ശേഷം മാത്രമെ പിന്നിലുള്ള വാഹനം മുന്നോട്ടെടുക്കാവൂ. മുന്നിലെ വാഹനത്തിന് പിന്നാലെ പോകരുത് വെള്ളക്കെട്ടിലൂടെ ഓടിക്കുമ്പോള്‍ റോഡില്‍ ഒളിഞ്ഞിരിക്കുന്ന കുഴികളെപ്പറ്റി വലിയ ധാരണ വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കില്ല. അതുകൊണ്ടു മുന്നില്‍ സഞ്ചരിക്കുന്ന വാഹനം വെള്ളക്കെട്ടിലൂടെ പോകുന്നതു കണ്ട് സധൈര്യം വണ്ടി മുന്നോട്ടെടുത്താല്‍ അപ്രതീക്ഷിത അപകടങ്ങള്‍ സംഭവിക്കാം. വെള്ളക്കെട്ടിലൂടെ നീങ്ങുന്നതിന് മുമ്പ് സ്ഥിതിഗതികള്‍ ആദ്യം വിലയിരുത്തുന്നതാണ് ഉത്തമം. മാത്രമല്ല സ്വന്തം വാഹനത്തിന്റെ ശേഷിയെ കുറിച്ചും ഓടിക്കുന്നയാള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. വെള്ളക്കെട്ടുകളിലൂടെ നീങ്ങുമ്പോള്‍ ടര്‍ബ്ബോചാര്‍ജ്ഡ് കാറുകള്‍ക്ക് കുറച്ചേറെ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുകളെക്കാള്‍ കൂടുതല്‍ വായു ടര്‍ബ്ബോചാര്‍ജ്ജര്‍ ഒരുങ്ങുന്ന കാറുകള്‍ വലിച്ചെടുക്കും. വെള്ളം കയറിയ പ്രദേശങ്ങളിലൂടെ ഓടിക്കുമ്പോള്‍ എപ്പോഴും റോഡിന് നടുവില്‍ കൂടി നീങ്ങാന്‍ ശ്രമിക്കണം. താരതമ്യേന റോഡിന് വശങ്ങളില്‍ താഴ്ച്ച കൂടുതലായിരിക്കും. ഇനി വെള്ളത്തിലൂടെ ഓടുമ്പോള്‍ എഞ്ചിന്‍ നിശ്ചലമായാല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ഈ അവസരത്തില്‍ വാഹനം വലിച്ചു കൊണ്ടുപോകാന്‍ മറ്റൊരു വാഹന വാഹനത്തിന്റെ സഹായം തേടണം. എഞ്ചിനില്‍ വെള്ളം കയറിയതുകൊണ്ടാകാം വാഹനം നിന്നുപോയത്. വീണ്ടും എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത് കാര്യങ്ങള്‍ വഷളാക്കും. അരുത് പൊടുന്നനെയുള്ള ബ്രേക്കിംഗ് വെള്ളത്തിലൂടെ നീങ്ങുമ്പോള്‍ റോഡില്‍ കുഴിയില്‍ പെട്ടെന്നു തിരിച്ചറിഞ്ഞാല്‍ ബ്രേക്ക് ചവിട്ടരുത്. ആക്‌സിലറേറ്റര്‍ മിതമായ നിരക്കില്‍ ചവിട്ടി നിലനിര്‍ത്തണം. അല്ലാത്തപക്ഷം എക്‌സ്‌ഹോസ്റ്റിനകത്ത് വെള്ളം കയറും. അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നതിന്റെ ശക്തി കുറയും. എഞ്ചിനകത്തേക്ക് വെള്ളം ഇരച്ചെത്തും. വെള്ളക്കെട്ട് കടന്നതിനുശേഷം ബ്രേക്ക് പരിശോധിക്കണം വെള്ളക്കെട്ടു മറികടന്നയുടനെ വാഹനമോടിച്ചു പോകരുത്. വെള്ളമുള്ള പ്രദേശത്തുനിന്നും മാറിക്കഴിഞ്ഞാലുടന്‍ വാഹനം നിര്‍ത്തി അടിഭാഗം പരിശോധിക്കണം. വെള്ളത്തിലൂടെ ഓടുമ്പോള്‍ ബ്രേക്കുകളിലും താഴ്ഭാഗത്തും മാലിന്യം വന്നടിയാനുള്ള സാധ്യത കൂടുതലാണ്. വാഹനം നിര്‍ത്തിയതിന് ശേഷം രണ്ടു, മൂന്നു തവണ ബ്രേക്ക് ചവിട്ടി ബ്രേക്കിംഗ് മികവ് പരിശോധിക്കണം.