Kerala

ശ്രദ്ധിക്കൂ !!!! കടല്‍ തീരങ്ങളില്‍ അപകടകരമായ രീതിയില്‍ കണ്ടെയ്‌നറുകള്‍ കണ്ടാല്‍ അടുത്തു പോകരുത്; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിട്ടി; കപ്പലില്‍ നിന്ന് കടലിലേക്ക് കണ്ടെയ്‌നറുകള്‍ വീണു

കേരളാ തീരത്ത് അറബിക്കടലിന്റെ ഉള്ളില്‍ ഒരു കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ വീണിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ഈ കണ്ടെയ്‌നറുകള്‍ അപകടകരമായതാണെന്നാണ് കോസ്റ്റ്ഗാര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശം. കടല്‍ തീരങ്ങളില്‍ ഇങ്ങനെ വന്നടിയുന്ന കണ്ടെയ്‌നറുകള്‍ ഒരു കാരണവശാലും തുറക്കുകയോ, അടുത്തു പോവുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. കണ്ടെയ്‌നറിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് അറിയാന്‍ കഴിയില്ല. എന്നാല്‍, എണ്ണയടക്കമുള്ള വസ്തുക്കള്‍ ഉണ്ടെന്നാണ് കോസ്റ്റ് ഗാര്‍ഡ് ദുരന്ത നിവാരണ അതോറിട്ടിയെ അറിയിച്ചിരിക്കുന്നത്.

എന്തു തന്നെ ആയാലും ഇത്തരം എന്തു വസ്തുക്കള്‍ തീരത്തടിഞ്ഞാലും അതിനടുത്തേക്കു പോകാതെ പോലീസ് സ്‌റ്റേഷനിലോ, 112 നമ്പറിലോ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, ഇത് ഏത് കപ്പലെന്നോ, എവിടെ നിന്നും എവിടേക്കു പോയതാണെന്നോ ഉള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തീരദേശ വാസികളും, കടലില്‍ പോകുന്നവരും ഇത്തരം കണ്ടെയ്‌നറുകള്‍ കണ്ടാല്‍ അതിനടുത്തേക്കു പോകാതിരിക്കണമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഉള്‍ക്കടലില്‍ പൊങ്ങിക്കിടക്കുന്ന കണ്ടെയ്‌നറുകളുടെ ചിത്രവും ദുരന്ത നിവാരണ അതോറിട്ടി പുറത്തു വിട്ടിട്ടുണ്ട്. കടലില്‍ നിരീക്ഷണം നടത്തുന്ന കോസ്റ്റ്ഗാര്‍ഡാണ് വിവരം ദുരന്ത നിവാരണ അതോറിട്ടിയെ അറിയിച്ചിരിക്കുന്നത്.

CONTENT HIGH LIGHTS;Be careful!!!! If you see containers lying dangerously on the seashore, do not go near them; Disaster Management Authority warns; Containers fell from the ship into the sea