കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയെ അച്ഛന്‍ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശം നൽകി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിർദ്ദേശങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ആവശ്യമെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷനും ചെറുപുഴ പോലീസും അച്ഛൻ ജോസിനെതിരെ കേസ് എടുത്തിരുന്നു. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതുമായിരുന്നു ദൃശ്യങ്ങൾ. വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന പോലീസ് നടപടിക്കെതിരെയും വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.
കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന ന്യായം പറഞ്ഞായിരുന്നു മർദ്ദനം. എന്നാൽ മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു മര്‍ദനത്തില്‍ പിതാവിന്റെ വിശദീകരണം. ഇതിന് മുമ്പും ജോസ് മദ്യപിച്ചെത്തി കുട്ടികളെ മർദിച്ചിട്ടുണ്ടെന്നും പൊലീസ് നടപടി എടുക്കാത്തതുകൊണ്ടാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും കുട്ടികളുടെ മാതാവിന്റെ സഹോദരി പറഞ്ഞു.
STORY HIGHLIGHT: incident of father harassing daughter