Home Remedies

തഴുതാമയുടെ ഔഷധഗുണങ്ങൾ

തഴുതാമ സമൂലം ഔഷധയോഗ്യമാണ് .എങ്കിലും വേരാണ് കൂടുതലും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഔഷധം എന്നതിലുപരി തഴുതാമ നല്ലൊരു ഇലക്കറി കൂടിയാണ് .തഴുതാമയുടെ ഇലകളും തണ്ടുകളും കൊണ്ട് സ്വാദിഷ്ടമായ തോരൻ ഉണ്ടാക്കാം .ഇത് രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീരും വേദനയും ഇല്ലാതാക്കാനും നല്ലതാണ് .കൂടാതെ ഇത് നല്ല മലശോധനയുണ്ടാക്കാനും രോഗപ്രധിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു

.ആമവാതത്തിനും തഴുതാമയില തോരൻ കഴിക്കുന്നത് നല്ലതാണ് .തഴുതാമ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിൽ എന്നും ചെറുപ്പം നിലനിർത്താനും സഹായിക്കും .മഞ്ഞപ്പിത്തം ,വൃക്കരോഗങ്ങൾ എന്നിവ ഉള്ളവർക്കും ഈ രോഗങ്ങൾ വരാതിരിക്കാനും തഴുതാമ ഇലക്കറിയായി ഉപയോഗിക്കുന്നത് നല്ലതാണ് .തഴുതാമ വെന്ത വെള്ളം ദാഹശമനിയായി ഉപയോഗിക്കാം .ഇത് മൂത്രതടസ്സം മാറ്റുന്നതിനും മൂത്രത്തിലെ കല്ല് ഇല്ലാതാക്കുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും നല്ലതാണ് .

Latest News