Kerala

8 വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവം; പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ് – father assaulting child arrested

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്

കണ്ണൂര്‍ ചെറുപുഴയില്‍ മകളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് മാമച്ചൻ എന്ന ജോസിനെ അറസ്റ്റ് ചെയ്ത് ചെറുപുഴ പോലീസ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മകളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കുട്ടിയുടെ സഹോദരനാണ് മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.

കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്നാണ് കുട്ടികൾ മൊഴി നൽകിയിരുന്നത്. എന്നാൽ ജോസ് മദ്യപിച്ചെത്തി കുട്ടികളെ മർദിക്കുന്നത് പതിവാണെന്നാണ് കുട്ടികളുടെ മാതാവിന്റെ സഹോദരി പറയുന്നത്. മാമച്ചനെതിരേ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ അറസ്റ്റ്.

സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

STORY HIGHLIGHT: father assaulting child arrested