വേര് ,കായ ,തൊലി എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .ദഹനക്കേട് ,വയറിളക്കം ,വയറുവേദന ,വായുകോപം ,ഉദരകൃമി മുതലായവയെ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങൾ ഇടംപിരി വലംപിരിയിൽ അടങ്ങിയിരിക്കുന്നു .കൂടാതെ ചൊറി ,ചിരങ്ങ് ,ചൊറിച്ചിൽ ,സ്കാബിസ് ,മുറിവുകൾ ,വ്രണങ്ങൾ ,രക്തശ്രാവം ,വേദന ,ശരീരക്ഷതം എന്നിവയ്ക്കും നല്ലതാണ് . ഇടംപിരി വലംപിരിയുടെ വേരിന്മേൽ തൊലി പ്രമേഹരോഗ ശമനത്തിന് ഔഷധമായി ഉപയോഗിക്കുന്നു .
ശരീരശക്തിയും ,ലൈംഗീകശക്തിയും ,മുലപ്പാൽ വർധിപ്പിക്കാനുമുള്ള കഴിവ് ഇടംപിരി വലംപിരിക്കുണ്ട് .മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് ദഹനക്കേട് ഉണ്ടാകുമ്പോൾ അവർക്കു കൊടുക്കുന്ന ഉരമരുന്നിന്റെ കൂടെ ഇടംപിരി വലംപിരിയും ചേർക്കാറുണ്ട് .