Kerala

കേരളത്തില്‍ ബിജെപി ഒറ്റക്കെട്ട്, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പി.കെ. കൃഷ്ണദാസ് – pk krishnadas

കേരളത്തിൽ ബിജെപി ഒറ്റക്കെട്ടായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പോകുന്നതെന്നും ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. പാര്‍ട്ടിയുടെ മുന്നില്‍ ഇപ്പോള്‍ 2025-ലെ പ്രാദേശിക തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മാത്രമാണുള്ളതെന്നും ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം നിന്ന് ഈ തിരഞ്ഞെടുപ്പുകളെ നേരിടുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

പാര്‍ട്ടി തീരുമാനങ്ങളില്‍ ആര്‍ക്കും അതൃപ്തിയും അഭിപ്രായ വ്യത്യാസവുമില്ല. കേരളത്തില്‍ ബിജെപി ഒറ്റക്കെട്ടാണ്. ബാക്കി എല്ലാ ആരോപണങ്ങളും ശുദ്ധ അസംബന്ധവും അടിസ്ഥാനരഹിതവും ആണ്. കേരളത്തില്‍ ബിജെപിയെ നയിക്കുന്നത് രാജീവ് ചന്ദ്രശേഖറാണ്. പി.കെ. കൃഷ്ണദാസ് പറഞ്ഞു.

STORY HIGHLIGHT: pk krishnadas