Home Remedies

അടപതിയന്റെ ഔഷധഗുണങ്ങൾ .

ഇന്ത്യയിലുടനീളം കാടുകളിലും വെളിമ്പറമ്പുകളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അടപതിയൻ .കേരളത്തിൽ അടകൊടിയൻ ,അടപൊതിയൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ, മധുസ്രവ,ജീവന്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ആയുർവേദത്തിൽ പ്രമേഹം ,മൂത്രാശയരോഗങ്ങൾ ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,വിരശല്യം മുതലായവയുടെ ചികിൽത്സയിൽ അടപതിയൻ ഔഷധമായി ഉപയോഗിക്കുന്നു

ഔഷധഗുണങ്ങൾ .

.വേര് ,തണ്ട് .ഇല എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .വേര് ശരീരത്തെ തണുപ്പിക്കുകയും ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും .പോഷകദ്രവ്യമാണ് .യൗവനം നിലനിർത്തും .മുലപ്പാൽ വർധിപ്പിക്കും .ശരീരക്ഷീണം ഇല്ലാതാക്കും .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും .കാമം വർധിപ്പിക്കും .ശുക്ലം വർധിപ്പിക്കും .സ്വരം നന്നാക്കും .പ്രമേഹം ,നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,കർണ്ണരോഗങ്ങൾ, പനി ,ചുമ ,ആസ്മ , വയറുവേദന, വെള്ളപോക്ക് ,രക്തപിത്തം ,ഹൃദ്രോഗം എന്നിവയ്ക്കും നല്ലതാണ് . മൂത്രക്കടച്ചിൽ ,മൂത്രത്തിൽ കല്ല് ,വീക്കം ,വിരശല്യം ,വിശപ്പില്ലായ്‌മ, രുചിയില്ലായ്‌മ ,വിളർച്ച എന്നിവയ്ക്കും നല്ലതാണ് .തുടർന്നു വായിക്കാൻ

Latest News