Home Remedies

പനിക്കൂർക്ക ഗുണങ്ങൾ അറിയാതെ പോകരുത്

വീട്ടമ്മമാരുടെ ഉറ്റ സുഹൃത്താണ് പനിക്കൂർക്ക.പനി കുറയ്ക്കും .കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കും .ഉറക്കക്കുറവ് പരിഹരിക്കും .കുട്ടികൾക്കുണ്ടാകുന്ന പനി ,ചുമ ,ജലദോഷം ,വയറുവേദന എന്നിവ ശമിപ്പിക്കും .ദഹനശക്തി വർധിപ്പിക്കും .മൂത്രവസ്‌തിയെ ശുദ്ധമാകും .വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും .യോനിയിൽ നിന്നുള്ള ശ്രാവത്തെ ശമിപ്പിക്കും .പഴകിയ ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തലവേദന എന്നിവ ശമിപ്പിക്കും .

പനിക്കൂർക്ക ഗുണങ്ങൾ

വായുകോപം ,വായ്‌നാറ്റം ,വയറിളക്കം ,കോളറ ,മലേറിയ ,കരൾരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .കൈകാൽ വീക്കം ,വയറുകടി ,കൃമിശല്ല്യം എന്നിവയ്ക്കും നല്ലതാണ്.പനിക്കൂർക്കയുടെ ഇല വാറ്റിയെടുക്കുന്ന തൈലം കടുത്ത പനി ,വയറുകടി ,ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവയ്ക്ക് നല്ലതാണ് .പനിക്കൂർക്കയില കൊണ്ട് നല്ല പലഹാരമുണ്ടാക്കാം .പനിക്കൂര്‍ക്കയില കടലമാവില്‍ മുക്കിപ്പൊരിച്ചാല്‍ സ്വാദിഷ്ടമായ ബജി ഉണ്ടാക്കാം . ചുക്കുകാപ്പിയിലെ ഒരു ചേരുവ കൂടിയാണ് പനിക്കൂർക്ക .

Latest News