നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് പൂവരശ്.ആയുർവേദത്തിൽ ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ പൂവരശ് ഔഷധമായി ഉപയോഗിക്കുന്നു .തൊലി ,ഇല ,പൂവ് ,വിത്ത് ,വേരിന്മേൽ തൊലി എന്നിവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ .രക്തം ശുദ്ധീകരിക്കും .രക്തശ്രാവം തടയും .ചൊറി ,ചിരങ്ങ് ,സോറിയാസിസ് ,സ്കാബീസ് .പുഴുക്കടി ,വെള്ളപ്പാണ്ട് ,കുഷ്‌ഠം തുടങ്ങിയ എല്ലാവിധ രോഗങ്ങളെയും ശമിപ്പിക്കും
.കൂടാതെ ക്ഷതം ,മുറിവുകൾ ,വ്രണം ,വീക്കം ,പ്രമേഹം ,വയറിളക്കം ,വെള്ളപോക്ക്, കരൾ രോഗങ്ങൾ ,ശരീരം പുകച്ചിൽ ,മൂത്രനാളിയിലെ അണുബാധ എന്നിവയ്‌ക്കെല്ലാം പൂവരശ് ഔഷധമാണ് .നാട്ടിൻ പുറങ്ങളിൽ പൂവരശിന്റെ തൊലി കൊണ്ട് കഷായ മുണ്ടാക്കിയും എണ്ണ കാച്ചിയും ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നത് സാധാരണമാണ്.പൂവരശിന്റെ തൊലിയിട്ട് കാച്ചിയെടുക്കുന്ന എണ്ണ ചൊറി ,ചിരങ്ങ് ,സോറിയാസിസ് ,സ്കാബീസ് .പുഴുക്കടി ,ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഒരു കാലത്ത് കേരളത്തിൽ ഇഡലി ഉണ്ടാക്കിയിരുന്നത് പൂവരശിന്റെ ഇലയിലാണ്.ഈ ഇഡലി കഴിക്കുന്നത് ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഉത്തമമാണ് .