മൂത്രം വർധിപ്പിക്കും .മൂത്രത്തിൽ കല്ലിനെയും വൃക്കയിലെ കല്ലിനെയും അലിയിച്ചു കളയും .മൂത്രത്തിലെ അണുബാധ ,മൂത്രത്തിലൂടെ രക്തം വരിക .മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,മൂത്രതടസ്സം ,അസ്ഥിശ്രാവം, യോനീനാളത്തിൽ നിന്നുള്ള പഴുപ്പ് ,മറ്റു യോനീരോഗങ്ങൾ ,പുരുഷഗ്രന്ഥി വീക്കം എന്നിവയ്ക്കും നല്ലതാണ്.ശരീരശക്തിയും ലൈംഗീകശക്തിയും വർധിപ്പിക്കും .ശുക്ലം വർധിപ്പിക്കും .സ്ത്രീ -പുരുഷ വന്ധ്യതയ്ക്കും നല്ലതാണ് . ലൈംഗികാസക്തി കുറവുള്ള സ്ത്രീകൾക്കും ഞെരിഞ്ഞിൽ നല്ലതാണ്,ഇത് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികാഭിലാഷം മെച്ചപ്പെടുത്താനും ഉന്മേഷം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മുലപ്പാൽ വർധിപ്പിക്കും .രുചിയും ദഹനവും വർധിപ്പിക്കും .രക്തശ്രാവം തടയും .അമിത ആർത്തവം , രക്തം ചുമച്ചു തുപ്പുക ,ക്ഷയം ,ചുമ ,ആസ്മ ,മോണരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,നേത്രരോഗങ്ങൾ ,വാതരോഗങ്ങൾ ,വീക്കം ,വേദന ,പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം ,അൾസർ എന്നിവയ്ക്കും നല്ലതാണ് .രക്തക്കുറവ് പരിഹരിക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും .ഞെരിഞ്ഞിൽ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് സ്ത്രീകൾക്കുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പിനും ,മൂത്രക്കടച്ചിലിനും ,മൂത്രതടസ്സവും മാറാൻ നല്ലതാണ്