. പ്രമേഹം, ത്വക് രോഗങ്ങള്‍, പനി, വ്രണം, പരുക്കള്‍ എന്നിവയ്ക്ക് ഔഷധമായി പ്ലാവിന്റെ ഇലകള്‍ ഉപയോഗിക്കുന്നു .കഫ-പിത്തരോഗങ്ങളെ ശമിപ്പിക്കാനും മുണ്ടിനീരിനെ നിയന്ത്രിക്കാനും ഇതിനു കഴിയും. ക്ഷുദ്ര ജീവികളുടെ കടിയേറ്റുണ്ടാകുന്ന വിഷത്തെ ശമിപ്പിക്കാനും ഇതിന് കഴിവുണ്ട് .ആസ്ത്മയുടെ ചികിത്സക്കാണ് പ്ലാവിന്റെ വേരുകള്‍ കൂടുതലും ഉപയോഗിക്കുന്നത് . വേരിൻമേൽ തൊലിക്ക് വയറിളക്കത്തെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .പ്ലാവിന്റെ കറ ശരീരത്തിലുണ്ടാകുന്ന പരുക്കൾ പഴുപ്പിച്ച് പൊട്ടിക്കുവാൻ വേണ്ടി ഉപയോഗിക്കാം .
കൂടാതെ കാഴ്ച്ചക്കുറവിനും നേത്രരോഗങ്ങൾക്കും നല്ലതാണ് .അധികം വിളയാത്ത ചക്ക വളരെ പോഷകഗുണങ്ങളുള്ളതും വായുകോപം ശമിപ്പിക്കുന്നതുമാണ് .ഇത് ദഹനശക്തി വർധിപ്പിക്കുകയും ശരീരശക്തി വർധിപ്പിക്കുകയും ചെയ്യും .ചക്കക്കുരു (ചക്കയുടെ വിത്ത് ) മൂത്രവും കാമവും വർധിപ്പിക്കും .അധിക അളവിൽ കഴിച്ചാൽ മലബന്ധവും വായുകോപവും ഉണ്ടാക്കും .പഴുത്ത പ്ലാവില കുമ്പിൾ കുത്തി പതിവായി കഞ്ഞി കുടിച്ചാൽ വാതരോഗങ്ങൾ ഉണ്ടാകുകയില്ല .കൂടാതെ വായുകോപം ,ഏമ്പക്കം ,വയറുവേദന ,വയറുവീർപ്പ് തുടങ്ങിയവയെ ചെറുക്കാനും പ്ലാവിലയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾക്ക് സാധിക്കുമെന്ന് ആയുർവേദം പറയുന്നു .ബെൽസ് പാൾസി(Bell’s Palsy) എന്ന മുഖം താൽക്കാലികമായി കോടുന്ന രോഗത്തിന് പ്ലാവിലയിൽ എള്ളെണ്ണ പുരട്ടി തീയിൽ ചെറുതായി ചൂടാക്കി മുഖത്ത് തടവിയാൽ രോഗത്തിന് ശമനമുണ്ടാക്കും .