കോഴിക്കോട് ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെയാണ് കുറ്റപത്രം സമപിച്ചത്. ആറ് വിദ്യാർത്ഥികളെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്. പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ആറ് സഹപാഠികളുടെ ജാമ്യഹർജികൾ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഹർജിക്കാരുടേയും മറ്റു കക്ഷികളുടേയും പ്രധാനവാദങ്ങൾ പൂർത്തിയായെങ്കിലും നിയമപ്രശ്നങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാറ്റുകയായിരുന്നു.പ്രതികളെ ജാമ്യത്തിൽവിട്ടാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അവരുടെ ജീവൻ അപകടത്തിലാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചും പ്രതികൾക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയും നേരത്തെ ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.
STORY HIGHLIGHT : Chargesheet filed in Thamarassery Shahabas murder case