കാളികാവിൽ യുവാവിനെ കൊലപ്പെടുത്തിയ കടവക്കായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. കേരള എസ്റ്റേറ്റ് സി1 ഡിവിഷനിലെ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു. ഈ ഭാഗത്ത് കൂട് വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അതേസമയം കുണ്ടോടാ ആനത്താനം എസ്റ്റേറ്റ് തൊഴിലാളികൾ കടുവയെ കണ്ടു. ഈ ഭാഗത്തും വ്യാപകമായി തിരിച്ചു നടത്തി. മഴ ദൗത്യത്തിന് തടസ്സമാകുന്നതായി വനം വകുപ്പ് അറിയിച്ചു.
മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ ടാപ്പിങിന് പോയ സമയത്ത് കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.