India

പ്രധാനമന്ത്രി വിളിച്ച NDA മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

വിവിധ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ജെ പി നദ്ദ, രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവരുൾപ്പെടെ ബിജെപിയിലെ ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

ഓപ്പറേഷൻ സിന്ദൂറിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുമായിരിക്കും പ്രധാന ചർച്ചകൾ നടക്കുക.

എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ, വികസന പ്രവർത്തനങ്ങളുടെ അവലോകനം ഉണ്ടാകും. ജാതി സെൻസസ്, മാവോയിസ്റ്റുകൾക്ക് എതിരായ കർമ്മ പദ്ധതികൾ, വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയും യോഗത്തിന്റെ പരിഗണനയിൽ ഉണ്ട്.

ഇന്നലെ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രിമാരുടെ യോഗത്തിന് എത്തും.