എങ്ങനെ മസാല ഫിഷ്‌ഫ്രൈ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഈ ലളിതമായ ഫിഷ് ഫ്രൈ ഗ്രില്‍ അല്ലെങ്കില്‍ ഫ്രൈയിംങ് പാനില്‍ ഫ്രൈ ചെയ്യാവുന്നതാണ്. വേണമെങ്കില്‍ അല്‍പം മൈദയും ചേര്‍ക്കാവുന്നതാണ്. ഇത് ചേര്‍ക്കുന്നതിലൂടെ അത് കൂടുതല്‍ ഗുണം നല്‍കുന്നുണ്ട് എന്നത് തന്നെയാണ് കാര്യം.
ചേരുവകൾ
മീന്‍ – ഒരു കിലോ
കശ്മീരി മുളക് പൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ഗരംമസാല – കാല്‍ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ട് സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
അല്‍പം നാരങ്ങ നീര്, വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
മത്സ്യം നല്ലതു പോലെ വൃത്തിയാക്കി ഇതിലേക്ക് അല്‍പം ഉപ്പും വിനാഗിരിയും മിക്‌സ് ചെയ്ത് ഒന്നുകൂടി കഴുകിയെടുക്കേണ്ടതാണ്. അതിന് ശേഷം ഇതിലേക്ക് എല്ലാ മസാലകളും വെളിച്ചെണ്ണയില്‍ കുഴച്ചെടുത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റോളം ഇത് വെക്കാവുന്നതാണ്. അതിന് ശേഷം ഒരു പാനില്‍ വാഴയില വെച്ച് അതിന് മുകളില്‍ വെളിച്ചെണ്ണ ഒഴിച്ച് എണ്ണ നല്ലതുപോലെ ചൂടായിക്കഴിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ഓരോന്നായി ഇട്ട് വറുത്തെടുക്കാവുന്നതാണ്. നല്ല മസാലഫിഷ് ഫ്രൈ റെഡി. ഇനി ഉച്ചയൂണ് ഗംഭീരമാക്കാം