കൊച്ചി: പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൻ്റെ പില്ലർ തകർന്നു.ബലക്ഷയം സംഭവിച്ച ബ്ലോക്കിൽ 16 നിലകളിലായി 24 കുടുംബങ്ങളാണുണ്ടായിരുന്നത്. ആർബിഎസ് അവന്യൂ വൺ ഫ്ലാറ്റിന്റെ പില്ലറാണ് തകർന്നത്. തകർന്ന പില്ലറിന് പകരം ജാക്കികൾ ഉപയോഗിച്ച് താങ്ങി നിർത്താൻ ശ്രമം. ഫയർഫോഴ്സ് സ്ഥലത്ത് പരിശോധന നടത്തുന്നു.
ബലക്ഷയം സംബന്ധിച്ച് കോർപ്പറേഷൻ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുമെന്ന് ഡിവിഷൻ കൗൺസിലർ അറിയിച്ചു. ഫ്ലാറ്റിലെ താമസക്കാരായ കുടുംബങ്ങളെ മാറ്റി.