ശരീരഭാരം കുറയ്ക്കാൻ പലതരം മാർഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട് ഇതുവഴി ശരീരഭാരം കുറയില്ലെന്നു മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ നന്നായി അതിനുവേണ്ടി പരിശ്രമിക്കാം. എളുപ്പവഴികൾ തേടാതിരിക്കാം. ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണവും. പുറത്തു നിന്നും കാണുന്ന ഭക്ഷണമെല്ലാം വാങ്ങിക്കഴിക്കുന്ന ശീലം ഒഴിവാക്കണം. ഒപ്പം ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. ശരീരഭാരം കുറയ്ക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
1. മുട്ട
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒന്നോ രണ്ടോ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കും. അതുകൊണ്ടു തന്നെ കുറച്ചു മാത്രം കഴിക്കുകയും കുറച്ച് കാലറി മാത്രം ഉപയോഗിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
2. പച്ചക്കറികൾ
വേവിച്ച ചീര, കേൽ, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ കുറഞ്ഞ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ഒപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായകമാണ്. എത്ര പച്ചക്കറികൾ കഴിക്കുന്നുവോ അത്രയും ശരീരഭാരം കുറയാൻ സഹായകമാകും.
3. മത്സ്യം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ ധാരാളം അടങ്ങിയ മത്സ്യം, ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടം കൂടിയാണ്.
4. ചിക്കൻ ബ്രസ്റ്റ്
ശരീരഭാരം കുറയ്ക്കാൻ വ്യായാമം ആവശ്യമാണ്. വ്യായാമം ചെയ്യാൻ ശക്തി വേണം. ശരീരഭാരം കൂട്ടാതെ തന്നെ ശക്തിയാർജിക്കാൻ ചിക്കൻ ബ്രസ്റ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരഭാരം കൂടാതെ തന്നെ ധാരാളം ഊര്‍ജം ലഭിക്കാൻ ഇത് സഹായിക്കും.
5. ഉരുളക്കിഴങ്ങ്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കാം. ഉരുളക്കിഴങ്ങ് വറുത്ത് ഉപയോഗിക്കരുത്. ഇത് ശരീരഭാരം കൂട്ടും. ധാരാളം പോഷകങ്ങൾ ഉരുളക്കിഴങ്ങിലുണ്ട്. ഇവ ശക്തിയേകുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
6. ബീൻസ്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒന്നോ രണ്ടോ ബൗൾ പയർവർഗങ്ങൾ കഴിക്കണം. കടല, കിഡ്നി ബീൻസ്, മറ്റ് പയർ വർഗങ്ങൾ ഇവയിൽ പ്രോട്ടീനും ഫൈബറും ധാരാളമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
7. വെണ്ണപ്പഴം
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ് അവൊക്കാഡോ അഥവാ വെണ്ണപ്പഴം. ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകളും കൊഴുപ്പിനൊപ്പം ആഗിരണം ചെയ്യപ്പെടുന്ന വൈറ്റമിനുകളും വെണ്ണപ്പഴത്തിലുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.