Kollam

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കൊല്ലത്ത് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കൊല്ലം: ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കടപ്പാക്കട മാധവമന്ദിരത്തിൽ ഹരികൃഷ്ണൻ (27) ആണ് എംഡിഎംഎയുമായി പിടിലായത്. എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ റെയ്ഡിലാണ് ഹരികൃഷ്ണൻ കുടുങ്ങിയത്. 4.87 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടികൂടി.

സൈബർസെല്ലിന്റെ സഹായത്തോടെ എക്സൈസ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ രജിത്ത്.ആർ ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ എസ്.ആർ.ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധു, ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ശിവപ്രകാശ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Tags: KollamYOUTH