ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC). 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ വില്പന നടത്തിയാണ് ഗിനസിൽ ഇടം നേടിയത്.. 2025 ജനുവര 20ാം തിയ്യതിയാണ് ഈ ചരിത്ര നേട്ടം എല്ഐസി ഡകൈവരിച്ചത്. അന്ന് എൽ.ഐ.സിയുടെ 4,52,839 ഏജന്റുമാർ ആകെ 5,88,107 പോളിസികളാണ് ഇന്ത്യയിലാകെ വില്പന നടത്തിയത്.
ബിസിനസ്/കരിയർ വളർച്ച നേടാൻ വെറുതെ മത്സരിക്കാതെ, നിർമിത ബുദ്ധിയിലൂടെ ആധിപത്യം നേടൂ. 15,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്യൂ
‘ഈ നേട്ടം ലൈഫ് ഇൻഷുറൻസ് മേഖലയിൽ ഏജന്റ് പ്രൊഡക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിക്കും. ആത്മാർത്ഥമായ അധ്വാനത്തിനുള്ള ഫലമാണ് ലഭിച്ചത്. ഏജന്റുമാരുടെ കഴിവ്, അക്ഷീണ പരിശ്രമം, ധാർമികത എന്നിവ വെളിവാക്കപ്പെട്ടു. കസ്റ്റമേഴ്സിനും, അവരുടെ കുടുംബത്തിനും നിർണായകമായ സാമ്പത്തിക സംരക്ഷണം നൽകുന്നതിൽ കമ്പനിക്കുള്ള ആഴമേറിയ ചുമതലാ ബോധവും പ്രതിഫലിക്കപ്പെട്ടു’ – എൽ.ഐ.സി പറഞ്ഞു
2025 ജനുവരി 20ന് മാഡ് മില്യൺ ഡേ (Mad Million Day) ആചരിച്ചാണ് എൽ.ഐ.സി വലിയ നേട്ടം സ്വന്തമാക്കിയത്. കമ്പനി എം.ഡി & സി.ഇ.ഒ സിദ്ധാർത്ഥ മൊഹന്തി എല്ലാ ഏജന്റുമാരോടും അന്നേ ദിവസം കുറഞ്ഞത് ഒരു പോളിസിയെങ്കിലും വില്പന നടത്തണമെന്ന് പറഞ്ഞിരുന്നു. ഗിന്നസ് നേട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മാഡ് മിഷൻ ഡേ ചരിത്രമാക്കി മാറ്റുന്നതിൽ പങ്കു വഹിച്ച എല്ലാ കസ്റ്റമേഴ്സിനും, ഏജന്റുമാർക്കും, ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഇക്കഴിഞ്ഞ 2025 ഏപ്രിൽ മാസത്തിൽ, കമ്പനി YoY അടിസ്ഥാനത്തിൽ പുതിയ ബിസിനസ് പ്രീമിയം വളർച്ച 9.91% എന്ന തോതിൽ നേടിയിരുന്നു. ഇൻഡസ്ട്രി വളർച്ച 8.43%, സ്വകാര്യ ലൈഫ് ഇൻഷുറൻസ് മേഖലയിലെ വളർച്ച 6.09% എന്നിങ്ങനെ ആയിരിക്കുന്ന സ്ഥാനത്താണിത്. ലൈഫ് ഇൻഷുറൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം എൽ.ഐ.സി 2025 ഏപ്രിൽ മാസത്തിൽ 13,610.63 കോടി രൂപയുടെ ബിസിനസ് പ്രീമിയം കളക്ട് ചെയ്തു. 2024 ഏപ്രിൽ മാസത്തിൽ ഇത് 12,383.64 കോടി രൂപ എന്ന നിലയിലായിരുന്നു.
ലൈഫ് ഇൻഷുറൻസ് മേഖലയിലെ ആകെ പ്രീമിയം 2025 ഏപ്രിൽ മാസത്തിൽ 21,965.73 കോടി രൂപയുടേതാണ്. 2024 ഏപ്രിൽ മാസത്തെ 20,258.86 കോടിയേക്കാൾ 8.43% വർധനവാണിത്. സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ബിസിനസ് പ്രീമിയം സമാന കാലയളവിൽ 7,875.22 കോടിയിൽ നിന്ന് 8,355.10 കോടിയിലേക്കാണ് ഉയർന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, മെയ് 23ന് ഓഹരി വിപണിയിൽ വ്യാാപാരം അവസാനിക്കുമ്പോൾ എൻ.എസ്.ഇയിൽ എൽ.ഐ.സിയുടെ ഓഹരി വില 860.25 രൂപയാണ്. ലാർജ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനിയുടെ മാർക്കറ്റ് ക്യാപ് 5,43,887 കോടി രൂപയാണ്.