Kerala

വയനാട് കനത്ത മഴ തുടരുന്നു; ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു ജില്ലാ കളക്ടർ | Wayanad

വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം എന്നാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്ക് മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണമെന്നും റോഡിൻ്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.