സംഘടനാപരമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയായി കഴിഞ്ഞതായും ജൂൺ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണം ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാമതും അധികാരത്തിൽ എത്തും. എൽഡിഎഫിനെ ജനങ്ങൾ വലിയതോതിൽ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നാലാം വാർഷികത്തിലെ ജനപങ്കാളിത്തം അതാണ് തെളിയിക്കുന്നത്. കേരളത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. സാമ്പത്തികമായി കേന്ദ്രം ബുദ്ധിമുട്ടിച്ചിട്ടും, അതിനെയെല്ലാം അതിജീവിക്കാൻ കേരളത്തിനായി. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും; അനുകൂലമായ ഫലവുമുണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.