ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മഠാധിപതി അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിര്‍ മഠത്തിന്റെ തലവനായ ഹതയോഗി ലോകേശ്വര്‍ സ്വാമി അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടിയെ ആദ്യമായി മഠത്തിലേക്ക് കൊണ്ടുപോയത് മാതാപിതാക്കളാണ്.
അസുഖം ഭേദപ്പെടുത്തുമെന്നും ആത്മീയമാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണ് പെണ്‍കുട്ടിയും കുടുംബവും മഠത്തിലെത്തിയത്.