ന്യൂഡല്‍ഹി: പ്രസവാവധി ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി.സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനായി അവധി നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
മൂന്നാമത്തെ കുഞ്ഞാണെങ്കില്‍ പോലും ഭരണഘടനാപരമായ അവകാശമാണ് പ്രസവാവധിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജോലി ചെയ്യുന്ന സ്ത്രീകളുടെ അന്തസിനേയും ആരോഗ്യത്തേയും പിന്തുണയ്ക്കുന്നതില്‍ പ്രസവാവധി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭൂയാല്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സ്ത്രീകളെ ബഹുമാനത്തോടെയും അന്തസോയും പരിഗണിക്കണമെന്നും ബെഞ്ച് പറഞ്ഞു.