നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്.
ഹൈക്കമാന്‍ഡ് ആരെ പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കും. മണ്ഡലത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വി എസ് ജോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.