Kerala

ഊട്ടിയിൽ വിനോദയാത്രയ്‌ക്കെത്തി; മരം ദേഹത്ത് വീണ് 15 കാരന് ദാരുണാന്ത്യം | Ooty

ഊട്ടി:  വിനോദയാത്രയ്‌ക്കെത്തിയ പതിനഞ്ചുകാരൻ മരം ദേഹത്ത് വീണ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശികളായ പ്രസീദ്-രേഖ ദമ്പതികളുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഊട്ടി എട്ടാംമൈലിലായിരുന്നു സംഭവം.

ഊട്ടി-ഗൂഡല്ലൂര്‍ റോഡിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ പൈൻമരം കടപുഴകി വീഴുകയായിരുന്നു. കുട്ടിയെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.