മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്. ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത് എന്ന് പറയുന്നു. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാർ ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായയാണ് വിനോദസഞ്ചാരികളെയടക്കം ആക്രമിച്ചത്.
ഭക്ഷണം കഴിച്ച് കടയ്ക്കു മുൻപിൽ നിൽക്കുകയായിരുന്നു ആളുകളെ ആദ്യം ആക്രമിച്ചു. തുടർന്ന് കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയവരെയും, കച്ചവടക്കാരെയും നാട്ടുകാരെയും മാറിമാറി തെരുവുനായ ആക്രമിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നിലവിൽ 16 പേർ പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ എടുത്തിട്ടുണ്ട്.