കോഴിക്കോട്: കോടഞ്ചേരിയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് വൈകിട്ട് 6.30 യോടെ ആയിരുന്നു സംഭവം. ഐവിൻ ബിജു(11) , നിധിൻ ബിജു(14) എന്നിവരാണ് മരിച്ചത്.
വീട്ടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. മീന്‍ പിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
പിന്നാലെ ഷോക്കടിച്ച് രണ്ടു പേരും മരിക്കുകയായിരുന്നു. മത്സ്യ വ്യാപാരിയായ കോടഞ്ചേരി നിരന്ന പാറ ബിജുവിന്റെ മക്കളാണ്.