വയനാട് തിരുനെല്ലി അപ്പപ്പാറയില്‍ യുവതി വെട്ടേറ്റു മരിച്ച നിലയില്‍. വാകേരി സ്വദേശി പ്രവീണയാണ് മരിച്ചത്. ഇവരുടെ ഒരു കുട്ടിക്ക് ചെവിക്കും പരുക്കേറ്റു. ഭര്‍ത്താവ് സുധീഷുമായി അകന്ന് ദിലീഷ് എന്നയാള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു പ്രവീണ. ദിലീഷാണ് ആക്രമണത്തിന് പിന്നില്‍ എന്ന പ്രാഥമിക വിവരമാണ് ലഭിക്കുന്നത്.
പ്രവീണയ്‌ക്കൊപ്പം മക്കളായ അനര്‍ഘ, അഭിന എന്നിവരും താമസിക്കുന്നുണ്ട്. 14 വയസുള്ള അനര്‍ഘയ്ക്കും വെട്ടേറ്റു. ചെവിക്കും കഴുത്തിലുമാണ് അനര്‍ഘയ്ക്ക് വെട്ടേറ്റത്. ഇവരെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഭിനയെയും ദിലീഷിനെയും ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
STORY HIGHLIGHT : Women died in Wayanad Appappara