Kerala

സംസ്ഥാനത്ത് കനത്ത മഴ; ഡാമുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം | Rain alert

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍ പഴശി, ഇടുക്കി പാംബ്ല, മലങ്കര, എറണാകുളം ഭൂതത്താന്‍കെട്ട് ഡാമുകളാണ് തുറന്നത്.

പഴശി ഡാമിന്റെ ഏഴ് ഷട്ടറുകളാണ് ഉയര്‍ത്തിയത്. പാംബ്ല ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നത്. 15 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. പാലക്കാട് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാം രാത്രി തുറന്നേക്കും.