കൊച്ചി: കരുവന്നൂർ സഹകരബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്. മുതിർന്ന സിപിഐഎം നേതാക്കളായ, എ.സി മൊയ്തീൻ, പി.കെ ബിജു, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 80 പേർ പ്രതിപട്ടികയിലുണ്ട്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്നുമാണ് ഇഡി കണ്ടെത്തൽ. കള്ളപ്പണ ഇടപാട് നടന്ന രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് ആദായ നികുതി റിട്ടേണുകളിൽ വിവരങ്ങളുണ്ടായിരുന്നില്ലെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.