ഉച്ചയൂണിന് ഒരു കിടിലൻ മീൻകറി ആയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മീൻ കറി.
ആവശ്യമായ ചേരകുവകള്
- മീന്‍ – 500 ഗ്രാം
- ഉലുവ – 2 നുള്ള്
- ഉള്ളി – 1
- വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍
- ഇഞ്ചി – ഒന്നര ടീസ്പൂണ്‍
- തക്കാളി – 1
- മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
- തേങ്ങ ചിരകിയത് – അര കപ്പ്
- കറിവേപ്പില
- ചെറിയ ഉള്ളി – 6
- പച്ചമുളക് – 4
- മുളകുപൊടി – ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി – 1 ടീസ്പൂണ്‍
- പുളി – 3 കഷണം
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്ചൂടാക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ ഉലുവ ഇട്ട് മൂപ്പിക്കുക. അരിഞ്ഞു വച്ച സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. വഴറ്റുക. ശേഷം അരിഞ്ഞു വച്ച തക്കാളി ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. തേങ്ങാ ചേർത്ത് ഒരു മിനിറ്റ് നേരം ഇളക്കുക. ശേഷം ഇതെല്ലാം മിക്സി ജാറിലിട്ട് അരയ്ക്കുക.
ശേഷം പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില, ചെറിയ ഉള്ളി ചേര്‍ക്കുക. നന്നായി വഴറ്റുക. ഇതിലേക്ക് പച്ച മുളക് ഇട്ട് കളര്‍ മാറുന്നത് വരെ ഇളക്കുക. മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ചെറിയ ചൂട് വെള്ളം ഒഴിക്കുക. തേങ്ങ അരച്ചത് ചേര്‍ക്കുക. ഇത് 2 മിനുട്ട് വഴറ്റുക. ശേഷം പുളിവെള്ളം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തിളപ്പിക്കുക.
ഇതിലേക്ക് മീന്‍ കഴുകി വൃത്തിയാക്കിയത് ചേര്‍ക്കുക. കുറച്ച് തക്കാളി കൂടെ ചേര്‍ത്ത് തിളപ്പിക്കുക. മീന്‍ വേവുന്ന വരെ അടച്ച് വെച്ച് വേവിച്ചാൽ നല്ല കിടിലൻ സ്വാദൂറും മീൻകറി റെഡി. ഇത് ഉച്ചയൂണിനൊപ്പവും ദോശ, അപ്പം തുടങ്ങി പ്രാതൽ ഭക്ഷണങ്ങളുടെ ഒപ്പവും മികച്ച കോമ്പിനേഷൻ ആണ്.