ഇന്ന് ഏറെ ആരാധകരുള്ള മൊബൈൽ നിർമാതാക്കൾ ആണ് വൺ പ്ലസ്. ഇപ്പോഴിതാ പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13എസ് വിപണിയിൽ എത്തിക്കുകയാണ് കമ്പനി. ജൂൺ 5ന് മൊബൈൽ ഫോൺ വിപണിയിൽ എത്തുമെന്നും കമ്പനി സ്ഥിരീകരിക്കുന്നു.
അൽപ്പം പുതിയ ഡിസൈൻ, പ്രീമിയം സവിശേഷതകൾ, കോംപാക്റ്റ് ബിൽഡ് എന്നിവയുമായി ഈ സ്മാർട്ട്‌ഫോൺ ഇറങ്ങുമ്പോൾ ആകാംക്ഷയിലാണ് ആളുകൾ. ഇതില്‍ Snapdragon 8 Elite ചിപ്‌സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.
ഒതുക്കമുള്ള ഫോണില്‍ പുതിയ കാമറ മൊഡ്യൂള്‍ ആയിരിക്കാം അവതരിപ്പിക്കുക. ഡ്യുവല്‍ കാമറ സജ്ജീകരണത്തോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. പൊടി, ജല പ്രതിരോധത്തിനായി സ്മാര്‍ട്ട്ഫോണ്‍ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.32 ഇഞ്ച് 8T LTPO AMOLED ഡിസ്പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക.
ഫോട്ടോഗ്രാഫിക്കായി, സോണി LYT700 സെന്‍സറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെന്‍സറുള്ള 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് 2x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യും. മുന്‍വശത്ത് 32MP സെല്‍ഫി കാമറ ആയിരിക്കാം മറ്റൊരു ആകര്‍ഷണം.
LPDDR5x റാമും UFS 4.0 സ്റ്റോറേജുമായി ഇണക്കിചേര്‍ത്ത സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക.മള്‍ട്ടി ടാസ്‌കിങ്, എഐ സവിശേഷതകള്‍ എന്നിവയാകാം ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ദീര്‍ഘനേരം ഉപയോഗകിക്കുന്നതിനായി 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററി ഫോണില്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍ ഫോണിന് ഏകദേശം 45000 രൂപ വില വരുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, സ്മാർട്ട്‌ഫോണിന്റെ ഔദ്യോഗിക വിലനിർണ്ണയവും സ്റ്റോറേജ് വേരിയന്റുകളും വൺപ്ലസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content highlight; OnePlus 13S