Business

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻനിക്ഷേപത്തിന് റിലയൻസ്  | Reliance

നോർത്ത് ഈസ്റ്റ് ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മു കേഷ് അംബാനി

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വട ക്ക് കിഴക്കൻ സംസ്ഥാന ങ്ങളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ന ടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.

ഇതിലൂടെ നേരിട്ടും പരോക്ഷമായും 25 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലേക്കുള്ള ഉ ത്പന്നങ്ങളുടെ സമാഹരണവും സൗരോർജ പ ദ്ധതികളുടെ വികസന വും ഇതിൽ ഉൾപ്പെടുന്നു.

മേഖലയിൽ റിലയൻസ് ജിയോയുടെ അഞ്ചാം ത ലമുറ വരിക്കാരുടെ എ ണ്ണം ഇരട്ടിയാക്കുന്നതി നും ലക്ഷ്യമിടുന്നു. നോർ ത്ത് ഈസ്റ്റ‌് ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയുടെ ഉ ദ്ഘാടന ചടങ്ങിൽ സം സാരിക്കുകയായിരുന്നു മുകേഷ് അംബാനി.