തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനും പ്രതിയുമായ സുകാന്ത് സുരേഷിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സുകാന്ത് സുരേഷിനെതിരെ ഇനിയും നിരവധിയായ തെളിവുകൾ പുറത്ത് വരേണ്ടതുണ്ടെന്നും കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കൂടാതെ സ്നേഹത്തിന്റെ പേരിൽ പ്രതി യുവതിയെ ചൂഷണം ചെയ്യുകയാണ് ഇവിടെ ചെയ്തിട്ടുള്ളതെന്നും ഒരേ സമയം നിരവധി സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗീക ബന്ധം ഉൾപ്പെടെ പുലർത്തുകയും ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് രണ്ട് മാസമായി അറസ്റ്റ് ചെയ്യാതിരുന്നത് എന്നതിനുള്ള വിശദീകരണം നല്‍കണമെന്നും പോലീസിന് ഹൈക്കോടതി നിർദേശം നൽകി.
കഴിഞ്ഞ ദിവസം ഐബി ഉദ്യോഗസ്ഥയ്ക്ക് പ്രതി സുകാന്ത് സുരേഷ് ടെലഗ്രാമിൽ അയച്ചിരുന്ന ചാറ്റുകൾ വ്യക്തമാക്കുന്നത് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്ത് തന്നെയാണെന്നതിന്റെ ശക്തമായ തെളിവുകളാണ്. കഴിഞ്ഞ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
STORY HIGHLIGHT: ib officers death