വയനാട് തിരുനെല്ലി അപ്പപ്പാറയിൽ കൊല്ലപ്പെട്ട പ്രവീണയുടെ മകളെയും പ്രതിയെയും കണ്ടെത്തി. പ്രവീണയുടെ ഇളയമകൾ അബിന സുഹൃത്തും പ്രതിയുമായ ദിലീഷിനെയുമാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അടുത്ത തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. പ്രവീണയുടെ കൊലപാതകത്തിന് പിന്നാലെ കുട്ടിയെയും പ്രതിയെയും കാണാതാകുകയായിരുന്നു.
തിരുനെല്ലി വാകേരിയിൽ വാടകവീട്ടിൽ താമസിക്കുന്ന പ്രവീണ ഞായറാഴ്ചയാണ് വെട്ടേറ്റു മരിച്ചത്. ഭർത്താവുമായി അകന്നുകഴിയുന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ചുവരികയായിരുന്നു. ആക്രമണത്തിൽ പ്രവീണയുടെ മൂത്ത മകൾ അനർഘയുടെ ചെവിക്കും കഴുത്തിലും വെട്ടേറ്റിരുന്നു. മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. അമ്മയെ ആക്രമിച്ച വിവരം അനർഘയാണ് അയൽവാസികളെ അറിയിച്ചത്.
കൊല്ലപ്പെട്ട പ്രവീണയും ഒപ്പം കഴിഞ്ഞിരുന്ന ദിലീഷും പുറംലോകവുമായി കാര്യമായ ബന്ധമില്ലാത്തവരെന്നും അയൽവാസികളോട് പോലും അടുപ്പം ഇല്ലായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
STORY HIGHLIGHT: mananthavady praveena murder