കൊച്ചിയിൽ മറിഞ്ഞ എംഎസ്‌സി എൽസാ 3 എന്ന കണ്ടെയ്‌നറുകളിൽ ഒന്ന് ആലപ്പുഴ ആറാട്ടുപുഴ തീരത്തടിഞ്ഞു. കടലിൽ ഒഴുകിനടന്ന കണ്ടെയ്‌നർ കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. കണ്ടെയ്‌നറിന് ഉള്ളിലുണ്ടായിരുന്ന സാധനങ്ങൾ കടലിൽ ഒഴുകി നടക്കുകയാണ്. രണ്ട് കണ്ടെയ്‌നർ കൂട്ടിച്ചേർത്ത നിലയിലായിരുന്നു. ബോക്‌സിനു മുകളിൽ സോഫി ടെക്‌സ് എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. തറയിൽക്കടവ് ഭാഗത്താണ് നാട്ടുകാർ കണ്ടെയ്‌നർ കണ്ടെത്തിയത്.
STORY HIGHLIGHT: alappuzha coast containers
















