പയ്യന്നൂർ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിനു സമീപം ദേശീയപാതയിൽ വിള്ളൽ. ദേശീയപാതയിൽ വിള്ളൽ വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 50 മീറ്ററിലധികം വിള്ളൽ വീണിട്ടുണ്ട്. താൽക്കാലികമായി ഈ സ്ഥലത്ത് പശ ഉപയോഗിച്ച് ദേശീയപാത അധികൃതർ വിള്ളൽ അടച്ചിട്ടുണ്ട്.
ദേശീയപാതയിൽ പയ്യന്നൂർ ബൈപാസ് വന്നു ചേരുന്നിടത്താണ് വിള്ളൽ കണ്ടെത്തിയിട്ടുള്ളത്. ഏറെ ജനസാന്ദ്രതയുള്ള കേന്ദ്രമാണിത്.
STORY HIGHLIGHT: crack national highway