ഊണിന് നല്ല സ്‌പൈസി ചിക്കന്‍ ലിവര്‍ റോസ്റ്റ് ആയാലോ? വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ്, തൈര്, ഗരം മസാല, ചേര്‍ത്തു പേസ്റ്റ് രൂപത്തില്‍ ആക്കുക. അതിലേക്കു കഴുകി വൃത്തി ആക്കി വെച്ചേക്കുന്ന ലിവര്‍ ഇട്ടു മിക്‌സ് ചെയ്തു 1 മണിക്കൂര്‍ വയ്ക്കുക. ഒരു പാന്‍ ചുടാക്കി ഓയില്‍ ഒഴിച്ചു ലിവര്‍ ഇടുക. ഒരു പുറം ഫ്രൈ ആകുമ്പോള്‍ തിരിച്ചു ഇടുക. പകുതി ഫ്രൈ ആകുമ്പോള്‍ അതിനു മുകളില്‍ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ ഇടുക. അതിനു മുളകില്‍ ഒരു തക്കാളിയും കറിവേപ്പിലയും ഇട്ടു കൊടുത്തു അടച്ചു വച്ചു 10 മിനിറ്റ് വേവിക്കുക. ഓപ്പണ്‍ ചെയ്തു എല്ലാം കൂടി മിക്‌സ് ചെയ്തു ചെറിയ തീയില്‍ ഇട്ടു വരട്ടി എടുക്കുക.